സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ ഡിജിപിക്ക് പരാതിനൽകി ഡിസിസി വൈസ് പ്രസിഡന്റ്

single-img
12 January 2022

തിരുവനന്തപുരത്തു സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറാണ് ഇതുസംബന്ധിച്ചു ഡിജിപിക്ക് പരാതി നൽകിയത്. സംഘാടകർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയാണ് പരാതി.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ചടങ്ങിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.