വഖഫ് സമരം: രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാൻ ലീഗ് നേതൃയോഗം ഇന്ന്

single-img
3 January 2022

സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്എസിക്ക് വിട്ട വിഷയത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാനായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും . വിഷയത്തിൽ നേരത്തെ കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് ലീഗ് നെതൃത്വം. ഈ വിഷയം ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇന്നത്തെ യോഗം വിലയിരുത്തും. തെരെഞ്ഞെടുപ്പിനുശേഷം ജില്ലകളില്‍ നടത്തിയ കാമ്പയിനിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.