ഫാമിലി കോമഡി മൂഡിൽ മോഹന്‍ലാല്‍- പൃഥ്വിരാജ് ടീം; ബ്രോ ഡാഡി ടീസര്‍ കാണാം

single-img
31 December 2021

സൂപ്പർ താരം മോഹന്‍ലാലിനെ നായകനാക്കി യുവ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നേരത്തെ നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം.

ഇക്കുറി ഒരു പൂർണ്ണമായ ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്. ഏതായാലും ഒരു പക്കാ ഫണ്‍ റൈഡ് ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസര്‍ തരുന്നത് . കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.