ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ; ഹര്‍ഭജന്‍ സിംഗിന് ആശംസയുമായി ശ്രീശാന്ത്

single-img
24 December 2021

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ച സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് ആശംസയുമായി ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു ഹര്‍ഭജനെന്ന് ശ്രീശാന്ത് സോഷ്യൽ മീഡിയയിൽ എഴുതി.

താങ്കളെ വളരെ അടുത്തറിയാനും താങ്കള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന്‍ തുടങ്ങുമുമ്പുള്ള താങ്കളുടെ സ്നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്നേഹവും – ശ്രീശാന്ത് ട്വിറ്ററിൽ എഴുതി.

നേരത്തെ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻകൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗും കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തും തമ്മിലുള്ള വാക് പോരും തുടര്‍ന്ന് മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്‍റെ കരണത്തടിച്ചതും വലിയ വിവാദമായിരുന്നു.