സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലവുമായി ഗവർണർ

single-img
24 December 2021

കണ്ണൂർ സർവകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ ഹൈക്കോടതിയിൽ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ അദ്ദേഹം സത്യവാങ്മൂലം നല്‍കി.

സർവകലാശാലയുടെ നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം നൽകിയിട്ടുള്ളത്. നേരത്തെ ഉണ്ടായ വിസി നിയമനത്തിന് പിന്നാലെയാണ്ബോ ഇപ്പോൾ ര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം, പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്.