അമൃതാനന്ദമയീ മഠം കാഴ്ചവയ്ക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങൾ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

single-img
19 December 2021

അമൃതാനന്ദമയീ മഠം കാഴ്ചവയ്ക്കുന്നത് വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങൾ ആണെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അമൃതശ്രീയുടെ പതിനേഴാം വാര്‍ഷികത്തില്‍ 35 കോടി രൂപയുടെ സഹായ ധന വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ സഹജീവികളോടുള്ള സ്‌നേഹവും പരിഗണനയുമാണ് അമ്മ. സ്ത്രീശാക്തീകരണത്തിനായി അമ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തുള്ള അമൃതപുരി ആശ്രമത്തില്‍ ഇന്നലെ നടന്ന വാര്‍ഷിക പരിപാടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, എംഎല്‍എമാരായ സി.ആര്‍. മഹേഷ്, സുജിത് വിജയന്‍ പിള്ള, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, അമൃത സ്വാശ്രയ സംഘം കോ-ഓര്‍ഡിനേറ്റര്‍ രംഗനാഥന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.