സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രിയുടെ പുതിയ അംബാസിഡർ ശശി തരൂർ; പരിഹസിച്ച് വി മുരളീധരന്‍

single-img
18 December 2021

സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച കോൺഗ്രസിന്റെ ശശി തരൂര്‍ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു വശത്ത് സിൽവർ ലൈൻ പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് മുരളീധരന്‍ ആരോപിക്കുന്നു. കോൺഗ്രസ് നടത്തുന്നത് ഇരട്ടത്താപ്പാണ്. ശശി തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഇനിയും നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മുരളീധരന്‍ പറഞ്ഞു.