വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർ എസ് എസ് അജണ്ട നടപ്പാകാനുള്ള ശ്രമം: എഎ റഹിം

single-img
18 December 2021

കേന്ദ്രസർക്കാർ രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. കേന്ദ്രസർക്കാർ നടത്തുന്ന ഈ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു.

വിവാഹപ്രായം ഉയർത്തുന്ന കേന്ദ്ര നീക്കം ആർ എസ് എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എ എ റഹീം ആരോപിച്ചു. അതേസമയം, വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്തമാക്കുകയുണ്ടായി.