തെരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഇ ശ്രീധരന്‍

single-img
16 December 2021

താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് ബിജെപി നേതാവ് ഇ ശ്രീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും ഏറ്റുവാങ്ങിയ പരാജയത്തിൽ നിന്നും പാഠം പഠിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഈ പ്രസ്താവനയിലൂടെ പൂർണ്ണമായി രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ ശ്രീധരന്റെ വാക്കുകൾ: ‘ഞാന്‍ ഒരു എംഎല്‍എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,’.

സംസ്ഥാനത്തെ അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ഇ ശ്രീധരനെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പരാജയപ്പെട്ടത്.