ബിജെപി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യപ്പെടുത്താനായില്ല: ഇ ശ്രീധരൻ

single-img
16 December 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ തോൽവി അപ്രതീക്ഷിതമായിരുന്നു എന്ന് ഇ ശ്രീധരൻ . ബി ജെ പിയുടെ സംസ്ഥാന നേതാക്കൾ തമ്മിൽ ആശയ വിനിമയത്തിൽ പ്രശ്നങ്ങളുണ്ട്. അതേപോലെ തന്നെ എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യപ്പെടുത്താനായില്ലല്ലെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി ദേശീയ നേതാക്കൾ ഇല്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി. കേരളത്തിലെ ഹിന്ദു സംഘടനകളെ ഒരുമിച്ച് നിർത്താൻ പാർട്ടിക്കായില്ല. ഇതോടൊപ്പം തന്നെ തനിക്ക് വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന തോന്നൽ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.