സ്ഥാനാർത്ഥിയായി മഞ്ജു വാര്യർ; ‘വെള്ളരിക്കാ പട്ടണം’ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
15 December 2021

മഹേഷ് വെട്ടിയാർ ഒരുക്കുന്ന പുതിയ സിനിമയായ വെളളരിക്കാപട്ടണം എന്ന ചിത്രത്തിൽ സ്ഥാനാർത്ഥിയായി മഞ്ജു വാര്യർ അഭിനയിക്കുന്നു. ഈ സിനിമയുടെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

ചക്കരക്കുടം എന്ന് പേരുള്ള ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സുനന്ദയായാണ് താരം പോസ്റ്ററിലുള്ളത്. മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.

പ്രശസ്ത മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. സലിംകുമാർ, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.