ചെത്തുകാരന്‍ കോരൻ മുദ്രാവാക്യം; വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധം; ക്ഷമ ചോദിച്ച് ലീഗ് പ്രവര്‍ത്തകന്‍

single-img
11 December 2021

മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയുടെ മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍. കണ്ണൂര്‍ സ്വദേശി്യായ താജുദ്ദീന്‍ എന്നയാളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശത്തിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്.

താൻ മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണെന്നും വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ് എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, താൻ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണെന്നുംആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷച്ചോ, ‘സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും’ എന്നിങ്ങനെയായിരുന്നു ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍.