പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് ; ശിക്ഷ വിധിക്കാവുന്ന ഗുരുതരമായ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

single-img
24 November 2021

നിർബന്ധപൂർവം ആണെങ്കിലും ഓറല്‍ സെക്‌സിനെഒരു കടുത്ത ലൈംഗികപീഡനക്കുറ്റമായി പരിഗണിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലപ്രയോഗത്തിലൂടെ ഓറല്‍ സെക്‌സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.

ഈ കേസില്‍ വിചാരണ കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചയാളുടെ ശിക്ഷാകാലാവധി കോടതി ഏഴാക്കി കുറക്കുകയും ചെയ്തു. പോക്‌സോ നിയമം സെക്ഷന്‍ നാല് പ്രകാരം ഓറല്‍ സെക്‌സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും സെക്ഷന്‍ ആറ് പ്രകാരം ശിക്ഷ വിധിക്കാവുന്ന ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്

ഝാന്‍സിയിലെ വിചാരണ കോടതി ശിക്ഷിച്ച സോനു കുശ്വാഹ എന്നയാളാണ് കേസിലെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ സെക്ഷന്‍ നാല് നിയമപ്രകാരം പ്രതിയുടേത് പെനട്രേറ്റീവ് ലൈംഗിക പീഡനമാണെന്നും ഝാന്‍സി കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ 20 രൂപയാണ് പ്രതി കുട്ടിക്ക് നല്‍കിയത്. പുറത്ത് പറഞ്ഞാല്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.