അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കമല്‍ഹാസന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
22 November 2021

തമിഴ് സൂപ്പർ താരവും രാഷ്ട്രീയ പാർട്ടി നേതാവുമായ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. കമൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അദ്ദേഹം ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. യുഎസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

‘അമേരിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.’- കമല്‍ഹാസന്‍ ട്വിറ്ററില്‍ എഴുതി.

അതേസമയം, അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് കല്‍ഹാസന്‍ പിറന്നാള്‍ ആഘോഷിച്ചത്.