കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും; യുപിയിൽ ആരുമായും സഖ്യത്തിനില്ലെന്ന് പ്രിയങ്ക

single-img
14 November 2021

യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി​ പ്രിയങ്ക ഗാന്ധി. ഇന്ന് സംസ്ഥാനത്തെ ബുല​ന്ദേശ്വറിൽ കോൺഗ്രസ്​ പ്രതിജ്ഞ സമ്മേളനത്തിനിടെ ​നേതാക്കളെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘സംസ്ഥാനത്തെ നിയമസഭ സീറ്റുകളിൽ കോൺഗ്രസ്​ പ്രവർത്തകരെ മാത്രമാണ്​ നാമനിർദേശം ചെയ്യുക, കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും’- പ്രിയങ്ക പറഞ്ഞു. അതേസമയം, കോൺഗ്രസ്​ ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഭൂപേഷ്​ ബാഗലിന്‍റെ പ്രസ്​താവനകള്‍ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്നത്തെ പ്രിയങ്കയുടെ പ്രഖ്യാപനത്തോടെ ഈ അഭ്യൂഹങ്ങളില്ലാതായി.