‘ആശങ്കപ്പെടേണ്ട, ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’; ഫേസ്ബുക്ക് പോസ്റ്റുമായി വിനായകൻ

single-img
31 October 2021

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ വിവാദമായി നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകുമെന്ന്’ വിനായകൻ ഫേസ്ബുക്കിൽ എഴുതി.

ആരെയും പേരെടുത്തു പരാമര്ശിക്കാതെയുള്ള വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമന്റുകളാണ് പോസ്റ്റിന് താഴെ കൂടുതൽ ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത്.

https://www.facebook.com/vinayakanactor/posts/420889862731450