ഭഗവാന്‍ ശ്രീരാമന്‍ യുപിയുടെ വിശ്വാസത്തിന്റെ പ്രതീകം: യോഗി ആദിത്യനാഥ്

single-img
31 October 2021

ഭഗവാന്‍ ശ്രീരാമന്‍ യുപിയുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും, ശ്രീരാമനെ എതിര്‍ത്തവര്‍ നിര്‍ഭാഗ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ വാക്കുകൾ: ” ഞങ്ങള്‍ ഒരിക്കൽ പോലും ശ്രീരാമനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്.” ഇന്ന് വൈകുന്നേരം അയോദ്ധ്യയില്‍ ഒരു മാദ്ധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ സ്ഥലത്തേയ്ക്ക് കാബൂളില്‍ നിന്നടക്കം ലോകത്തിലെ വിവിധ പുണ്യനദികളില്‍ നിന്നുള്ള ജലം ക്ഷേത്രത്തിലേക്ക് അയച്ചിരുന്നു. ഭീകരതയുടെ നിഴലില്‍ പോലും ജീവിക്കുന്ന സ്ത്രീകള്‍ക്ക് (അഫ്ഗാനിസ്ഥാനില്‍) ശ്രീരാമനില്‍ വളരെയധികം വിശ്വാസമുണ്ട്. അവർ പുലർത്തുന്ന വിശ്വാസത്തെ മാനിക്കാന്‍, പ്രധാനമന്ത്രി മോദി തന്നെ കാബൂളില്‍ നിന്ന് എത്തിച്ച ജലം നല്‍കാന്‍ തന്നെ അയോദ്ധ്യയിലേക്ക് അയച്ചതായി യോഗിപറഞ്ഞു.

രാമരാജ്യം എന്ന് പറഞ്ഞാൽ ദൈവശാസ്ത്രപരമായ രാഷ്ട്രമല്ലെന്നും ദരിദ്രര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്ന തരത്തിലുള്ള ഭരണമാണെന്നും യോഗി കൂട്ടിച്ചേർത്തു. ഇതോടൊപ്പം, ഉത്തര്‍പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ജനപ്രതിനിധികളോടും പാവപ്പെട്ട കുടുംബങ്ങളില്‍ എത്തിച്ചേരാനും അവരോടൊപ്പം ദീപാവലി ആഘോഷിക്കാനും യോഗി അഭ്യര്‍ത്ഥിച്ചു. ലഖിംപൂര്‍ ഖേരയിൽ കർഷകർ കൊല്ലപ്പെട്ട സംഭവം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പൊലീസിന്റെ പ്രത്യേ അന്വേഷണ (എസ്.ഐ.ടി) സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി.