യുപിയിൽ ചെയ്യുന്നപോലെ ഡൽഹിയില്‍ നടക്കില്ല; യുപി പോലീസിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

single-img
28 October 2021

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന് ആരോപിച്ച് യു.പി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയുടെ പ്രായം എത്രയെന്ന് പരിശോധിക്കാതെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടി ഒരുപക്ഷെ പ്രായപൂര്‍ത്തി ആയ ആളാണെങ്കില്‍ അവരുടെ വാക്ക് നിലനില്‍ക്കില്ലെയെന്നും ഞാന്‍ സി സി ടി വി ദൃശ്യങ്ങള്‍ മുഴുവന്‍ നോക്കും. ഇവിടെ നിന്നാണ് അവരെ അറസ്റ്റ് ചെയ്തതെങ്കില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുമെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. മാത്രമല്ല, യുപിയിലെ പോലെ ഇതൊന്നും ദല്‍ഹിയില്‍ നടക്കില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, കേസിൽ പറയുന്ന വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായതാ
ണെന്ന് പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ വ്യക്തമാണ്.