ഇനി വിസയില്ലാതെ യാത്ര ചെയ്യാം; ഇസ്രായേൽ – യുഎഇ ‘വിസ-ഫ്രീ’ യാത്ര ആരംഭിച്ചു

single-img
10 October 2021

ഇനി ഇസ്രായേല്‍ സ്വദേശികൾക്കും യുഎഇ പൗരന്മാര്‍ക്കും, ഇന്ന് മുതല്‍ വിസയില്ലാതെ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി അയലെറ്റ് ഷെയ്ക്കഡ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒക്ടോബര്‍ 10 മുതൽ ആരംഭിക്കുന്ന വിസ രഹിത യാത്രയെ സംബന്ധിച്ച പ്രഖ്യാപനം ഷെയ്ക്കഡ് നടത്തിയത്.

പുതിയ തീരുമാനപ്രകാരം ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസിനായി പോകുന്നവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. നിലവിൽ യുഎഇയില്‍ പഠിക്കാനോ ജോലി ചെയ്യാനോ സന്നദ്ധപ്രവര്‍ത്തനത്തിനോ മതപരമായ കാരണങ്ങളാലോ യാത്ര ചെയ്യുന്നവര്‍ക്ക് വിസ ആവശ്യമാണ്.

ഇസ്രായേലും യുഎഇയും കഴിഞ്ഞ ജനുവരിയില്‍ വിസരഹിത കരാറില്‍ ഒപ്പുവച്ചിരുന്നു. പക്ഷെ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് യുഎഇ അത് താൽക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.