കെ റെയില്‍ : 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

single-img
4 October 2021

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനമായ തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വീണ്ടും പറയുകയാണ്‌.