ജനിച്ച നാടിന് വേണ്ടി പോരാട്ടം ഇനിയും തുടരും; “ആത്മാഭിമാന” പുരസ്കാരം ഏറ്റുവാങ്ങി ഐഷ സുല്‍ത്താന

single-img
28 September 2021

പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണാർത്ഥം കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് നൽകുന്ന “ആത്മാഭിമാന” പുരസ്കാരം ലക്ഷദ്വീപിൽ നിന്നുള്ള ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന പാലക്കാട് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

ചടങ്ങില്‍ അഞ്ചു വിളക്കിനെ പ്രമേയമാക്കി രത്ന വേലു ചെട്ടിയാരുടെ കഥ പറയുന്ന സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്തയുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു.

അധികാര, അംഗീകാരങ്ങൾക്ക് മുകളിലാണ് ആത്മാഭിമാനമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തിയ പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണയ്ക്കുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് പറഞ്ഞ ഐഷ, ജനിച്ച നാടിനു വേണ്ടി പോരാട്ടം ഇനിയും തുടരും, ആത്മാഭിമാനത്തോടെ തന്നെ എന്ന് തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവിതത്തിൽ ഏറെ സന്തോഷം ഉണ്ടായ ഒരു ദിനം… പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണാർത്ഥം കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് നൽകുന്ന “ആത്മാഭിമാന” പുരസ്കാരം പാലക്കാട്‌ വെച്ച് ഏറ്റു വാങ്ങാൻ കഴിഞ്ഞു…

അധികാര, അംഗീകാരങ്ങൾക്ക് മുകളിലാണ് ആത്മാഭിമാനമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്തിയ പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണയ്ക്കുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്…
ജനിച്ച നാടിനു വേണ്ടി പോരാട്ടം ഇനിയും തുടരും…

ആത്മാഭിമാനത്തോടെ തന്നെ… ഈ പുരസ്‌കാരം എന്റെ നാടിനും, നാട്ടുകാർക്കും, എന്റെ നാടിനൊപ്പം നിന്നവർക്കും ഞാൻ സമർപ്പിക്കുന്നു…