കോടതിക്ക് ഉത്തരവിടാം എന്നാല്‍ ആരാണ് പാലിക്കുക?; പൊലീസ് തന്റെ അധികാരപരിധിയിലാണെന്ന് ത്രിപുര മുഖ്യമന്ത്രി
കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കേസുകള്‍ ഉണ്ടായാല്‍ കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അങ്ങിനെയുള്ള കേസുകള്‍ താന്‍ കൈകാര്യം ചെയ്യുമെന്നും അഗര്‍ത്തലയിലെ രബീന്ദ്രഭവനില്‍ ചേര്‍ന്ന ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26ാംമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കോടതികള്‍ക്ക് ഉത്തരവിടാം. പക്ഷേഎന്നാല് അവ ആരാണ് പാലിക്കുക. പൊലീസ് തന്റെ അധികാരപരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോഴൊക്കെ കോടതി അലക്ഷ്യത്തിന് കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. പോലീസുകാര്‍ എന്തിനാണ് ഭയക്കുന്നത്. കോടതി വിധിക്കും. പോലീസാണ് അത് നടപ്പാക്കേണ്ടത്. പോലീസ് തന്റെ നിയന്ത്രണത്തിലാണ്.
കോടതിയുടെ വിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലീസിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.