നമസ്തേ പ്രിയ മിത്രമേ; മോദിയെ ഹിന്ദിയിൽ അഭിസംബോധന ചെയ്ത് ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ്

single-img
22 September 2021

ഫ്രാൻസിന്റെ പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇരു നേതാക്കളും ഫോണിലൂടെ നടത്തിയ ചർച്ചയിൽ അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

താൻ ഫോണിൽ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായി പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ ട്വിറ്ററിൽ എഴുതുകയും ചെയ്തു. ഹിന്ദി ഭാഷയിൽ ‘നമസ്തേ പ്രിയ കൂട്ടാളി, നമസ്തേ പ്രിയ മിത്രമേ ‘എന്ന് അര്‍ത്ഥം വരുന്ന അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇത് തുടരുമെന്നും മാക്രോണ്‍ ട്വീറ്റില്‍ എഴുതി.

ഇതിന് പിന്നാലെ മാക്രോണിന്റെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുനേതാക്കളുടെയും ചര്‍ച്ച സംബന്ധിച്ച് മാക്രോണിന്റെ ഓഫീസും സ്ഥിരീകരിക്കുകയുണ്ടായി.