അമേരിക്ക സന്ദർശിക്കാൻ പ്രധാനമന്ത്രി; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

single-img
21 September 2021

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്ക സന്ദര്‍ശനം ആരംഭിക്കുന്നു. ക്വാഡ് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ സന്ദര്‍ശനം. ഇതോടൊപ്പം അദ്ദേഹം യുഎന്‍ പൊതുസഭയെ അഭിസംബോധനയും ചെയ്യും.

പിന്നാലെ വാഷിങ്ടൺ ഡി സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വരുന്ന ബുധനാഴ്ച്ചയായിരിക്കും അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച. കൊവിഡ് വൈറസ് വ്യാപനം ഇന്ത്യയിൽ എത്തിയ ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 ന് ശേഷം നരേന്ദ്ര മോദി ഒരു വിദേശ രാജ്യം സന്ദർശിക്കാത്ത ആദ്യ വർഷമായിരുന്നു 2020