അഫ്ഗാനില്‍ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടം രൂപീകരിക്കാൻ താലിബാനെ സഹായിക്കും: പാക് സൈനിക മേധാവി

single-img
4 September 2021

അഫ്‌ഗാനിൽ ഭരണം പിടിച്ച താലിബാനെ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വ. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ഖമർ ജാവേദ് ഇക്കാര്യം അറിയിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള പോരാട്ടം ഇനിയും പാകിസ്താൻ തുടരുമെന്നും. അവിടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം രൂപീകരിക്കാൻ വേണ്ട സഹായങ്ങളും ചെയ്യുമെന്നും ഖമർ ബാജ്‌വ ഡൊമിനിക് റാബിനെ അറിയിച്ചു.

നേരത്തെ പാക് ഇന്റലിജൻസ് വിഭാഗമായഐഎസ്‌ഐയുടെ മേധാവി ജനറൽ ഫൈസ് ഹമീദ് കാബൂളിലെത്തിയിരുന്നു. അഫ്ഗാനിലെ പുതിയസർക്കാർ രൂപീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഐഎസ്‌ഐ മേധാവിയും സംഘവും അഫ്ഗാനിലെത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.