ഇത് ഗംഭീര മേക്കോവര്‍; പുഷ്പയ്ക്ക് വേണ്ടി ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസായി ഫഹദ്

single-img
28 August 2021

തെലുങ്ക് ഭാഷയില്‍ അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പ എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തല പൂര്‍ണ്ണമായി മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്.

ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന് പേരുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ആകെ 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.