വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ച് കേരളം; കൂടുന്നത് 1000 രൂപയോളം

single-img
2 August 2021

കേരളത്തിൽ വിദേശ നിര്‍മിത മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം ഇനിമുതൽ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 1000 രൂപയോളം വിലവർദ്ധിക്കും. സംസ്ഥാനം ഇപ്പോൾ കടന്നുപോകുന്ന കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ ഇപ്പോഴുള്ള വിലയില്‍ മാറ്റമില്ല. നിലവിൽ ഉണ്ടായിരുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമയുമാണ് ഉയര്‍ത്തിയത്. കേരളത്തിൽ ബവ്‌കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത മദ്യ വില്‍പ്പനയെന്ന് ബവ്‌കോ അറിയിക്കുന്നു.