രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

single-img
9 July 2021

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ‘ ബയോവെപ്പന്‍’ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. വിഷയത്തില്‍ ഐഷയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് ഇന്ന് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.

ഐഷ നടത്തുന്ന പോരാട്ടത്തിന് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കേന്ദ്രസർക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഐഷയ്ക്കെതിരെ കേസ് എടുത്തതെന്നും ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.