ഛത്തീസ്ഗഢിലെ അധ്യാപക പോസ്റ്റിൽ അപേക്ഷിച്ചിരിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറുടെ മകൻ മഹേന്ദ്ര സിങ് ധോണി

single-img
3 July 2021

ഛത്തീസ്ഗഢിലെ അധ്യാപക നിയമനം ആകെ വിവാദത്തിൽ നിൽക്കെ പുതിയൊരു വാർത്ത എത്തുന്നു. സംസ്ഥാനത്തെ അധ്യാപക പോസ്റ്റുകളിലൊന്നിൽ അപേക്ഷിച്ചിരിക്കുന്ന ഒരാൾ മഹേന്ദ്ര സിങ് ധോണിയാണ്. സൂപ്പർ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ കൂടിയാണ് ഈ ധോണി. രസകരമായ കാര്യം ധോണിയുടെ പേര് അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്.

ആർക്കും ഈ അപേക്ഷ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും. ജോലിക്കായി അഭിമുഖത്തിന് വിളിച്ചിരുന്നുവെങ്കിലും വ്യാജ അപേക്ഷകൻ അതിൽ പങ്കെടുത്തിരുന്നില്ല. പക്ഷെ ഇത്തരത്തിൽ വ്യാജ അപേക്ഷകനെ കണ്ടെത്തുന്നതിൽ അധികൃത‍ർക്ക് വീഴ്ച പറ്റിയതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.

അപേക്ഷ നൽകിയ വ്യാജ എംഎസ് ധോണിക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ. അധ്യാപക നിയമനത്തിലെ ചുരുക്കപ്പട്ടിക പുറത്തായതോടെ സോഷ്യൽ മീഡിയയിലും വലിയ ച‍ർച്ചകൾ നടക്കുന്നുണ്ട്.