ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കൂടെനില്‍ക്കും; കര്‍ഷക സമരത്തിന് പിന്തുണയുമായി മമതാ ബാനര്‍ജി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അവരുടെ കൂടെ നില്‍ക്കുമെന്ന് മമത ബാനര്‍ജി ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.ഇതോടൊപ്പം, കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു.
കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയ സര്‍ക്കാരാണ് ഞങ്ങളുടേത്. തുടര്‍ന്നും പ്രതിഷേധം തുടരുന്ന കര്‍ഷകരുടെ കൂടെ തന്നെ നില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മമത അറിയിച്ചു.
അവസാന ഏഴുമാസമായി കര്‍ഷകരോട് സംസാരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും മമത ആരോപിച്ചു. നേരത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയ്ക്കാനും മമതയോട് രാകേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.