ലക്ഷ ദ്വീപിലേക്ക് സന്ദർശനാനുമതി ഇനിമുതൽ എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രം

single-img
29 May 2021

പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. നാളെ മുതല്‍ എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് ദ്വീപിലേക്ക് സന്ദർശനാനുമതി ഉണ്ടാവുക. ഇപ്പോള്‍ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിൻ്റെ അനുമതി വാങ്ങേണ്ടിവരും.

ദ്വീപിലെ കൊവിഡ് വ്യാപനത്തിൻ്റെ പേരിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം. അതേസമയം, പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിൻറെ വിമര്‍ശനം ഉണ്ടായത്.