പാലസ്തീന് പിന്തുണയുമായി ഇന്ത്യയിലെ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍

single-img
17 May 2021

ഇസ്രായേലില്‍ നിന്നും അതിക്രമം നേരിടുന്ന ഐക്യദാര്‍ഢ്യവുമായി ഇന്ത്യയിലെ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയരംഗത്തെ അരുന്ധതി റോയ്, പ്രഭാത് പട്‌നായിക്, മുഹമ്മദ് യൂസഫ് തരിഗാമി, സുഭാഷിണി അലി തുടങ്ങിയ സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍.

ബ്രിട്ടീഷുകാര്‍ പിന്മാറിയ 1948 മുതല്‍ ഇസ്രാഈല്‍ പാലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് തുടച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇവര്‍ പറഞ്ഞു.

ഐജാസ് അഹമ്മദ്, ഗീതാ ഹരിഹരന്‍, നസറുദ്ദീന്‍ ഷാ, നയന്‍താര സാഹ്ഗള്‍, രത്‌ന പഥക് ഷാ, സുധന്‍വ ദേശ്പാണ്ഡെ, വിജയ് പ്രസാദ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. പാലസ്തീനികളെ ജെറുസലേമില്‍ നിന്ന് ഇറക്കിവിടാന്‍ ഇസ്രാഈല്‍ മേയ് മാസത്തിലെ ആദ്യദിവസങ്ങള്‍ മുതല്‍ ശ്രമിക്കുകയാണെന്ന് പ്രസ്തവാനയില്‍ പറയുന്നു.

‘ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനിടെ അല്‍-അഖ്‌സ പള്ളിയില്‍ പ്രവേശിച്ച ഇസ്രാഈല്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്’ തങ്ങള്‍ ഫലസ്തീനൊപ്പമാണെന്നും അവരുടെ മാതൃരാജ്യത്തിനും അധിനിവേശത്തെ ചെറുക്കാനുമുള്ള അവകാശത്തിന് വേണ്ടി പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.