കേരളത്തില്‍ 12 പ്രധാന ട്രെയിനുകള്‍ അടക്കം 37 സര്‍വീസുകള്‍ റദ്ദാക്കി
സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന 12 പ്രധാനപ്പെട്ട ട്രെയിനുകളടക്കം 37 സര്‍വീസുകള്‍ റദ്ദാക്കി കോവി് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. ദക്ഷിണ റെയില്‍വേ 3 മെമു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ സര്വീസുളുണ്ടാവില്ല. ചെന്നൈ – തിരുവനന്തപുരം വീക്ക്ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീന്‍ – തിരുവനന്തപുരം വീക്ക്ലി തുടങ്ങിയ സര്‍വീസുകളും റദാക്കി. കോഴിക്കോട് ജനശതാബ്ദി അടക്കമുള്ള സര്‍വീസുകള്‍ തുടരും. ട്രയിന്‍ റദ്ദാക്കിയതിനു സംസ്ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധമില്ലെന്നും നേരത്തെ എടുത്ത തീരുമാനമാണെന്നും റെയില്‍വേ അറിയിച്ചു.
സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെ നിന്ന് സര്‍വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.