കൊവിഡ് വ്യാപനം: റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

single-img
5 May 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം തന്നെ കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരം. വാക്സിന്‍ സ്വീകരിക്കാന്‍ തിരക്കുകൂട്ടേണ്ട സാഹചര്യമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്’. – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ രോഗവ്യാപനം അതീവഗുരുതരമായി തുടരുകയാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.