വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല: കുമ്മനം രാജശേഖരൻ
1 May 2021
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. തന്നെപരാജയപ്പെടുത്താനായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു.
ഇത്തരത്തില്‍ ഉണ്ടായ കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാദ്ധ്യത ഉണ്ട്. പക്ഷെ ഇത് എൻ ഡി എയ്ക്ക് തിരിച്ചടി ആകുമോ എന്നു പറയാനാകില്ല. അതേപോലെ തന്നെ എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് തനിക്ക് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.