മോദിയുമായി ചർച്ച; സ്പുട്നിക് വാക്സിൻ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് വ്ളാദിമര്‍ പുടിന്‍

single-img
28 April 2021

കൊവിഡിനെതിരെ റഷ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സീന്‍ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ അറിയിച്ചു. ഇന്ന് വൈകിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അടുത്ത മാസം ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ നിലവിൽ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായി.