ഓക്സിജന്‍റെയും കൊവിഡ് വാക്സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാൻ കേന്ദ്രതീരുമാനം

single-img
24 April 2021
narendra modi fuel price

രാജ്യത്തേക്കുള്ള ഓക്സിജന്‍റെയും കൊവിഡ് വാക്സീന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലേക്ക് ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോ​ഗത്തില്‍ തീരുമാനം കൈക്കൊണ്ടു.

അടുത്ത മൂന്നുമാസത്തേക്കാണ് ഓക്സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്. ഇതോടൊപ്പം തന്നെ രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെകൂടി സഹായത്തോടെ കൂടുതൽ വാക്സീൻ കേന്ദ്രങ്ങൾ സജ്ജമാക്കണം. കോവിൻ ആപ്പിനെ കുറിച്ച് കൂടുതൽ അവബോധം നൽകണം. ആരോഗ്യ പ്രവർത്തകർക്ക് ആപ്പ് ഉപയോഗിക്കാൻ പരിശീലനം നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.