യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

single-img
5 April 2021

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ ബാഗുകളിലെ ഉള്ളില്‍ ഉള്ള സാധനം എന്താണെന്ന് അറിയാതെ അജ്ഞാത ആളുകളില്‍ നിന്നും ലഗേജ് സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി അധികൃതര്‍. സാധനങ്ങളുടെ ഉള്ളില്‍ എന്താണെന്ന് സ്ഥിരീകരിക്കാതെ നല്ല വിശ്വാസത്തോടെ സുഹൃത്തുക്കളുമായി ലഗേജ് കൈമാറരുതെന്ന് യുഎഇയുടെ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.യാത്രക്കാര്‍ക്ക് സുരക്ഷിതവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിര്‍ദേശം പുറപ്പെടുവിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി.അതുപോലെ യുഎയില്‍ നിന്നും മറ്റുള്ള രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാരും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു .യുഎഇയിലേക്ക് വരുമ്പോള്‍ ചില സാധനങ്ങള്‍ യാത്രക്കാര്‍ക് കൊണ്ടുവരുന്നത് കസ്റ്റംസ് അധികൃതര്‍ നിരോധിച്ചിട്ടുണ്ട് അത്തരത്തിലുള്ള ഒരു സാധനങ്ങളും യാത്രക്കാര്‍ ലഗേജില്‍ കൊണ്ടുവരരുത് എന്നും.അത് യാത്രക്കാരെ അപകടത്തിലേക്ക് നയിക്കും എന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു

കള്ളക്കടത്തില്‍ പിടിക്കപ്പെടുന്ന യാത്രക്കാര്‍ക്ക് പിഴയും കഠിന ശിക്ഷയും നേരിടേണ്ടിവരും. നിരോധിതമോ നിയന്ത്രിതമായ വസ്തുക്കളുടെയും ലേഖനങ്ങളുടെയും വിവരങ്ങള്‍ മറച്ചു വയ്ക്കരുതെന്നും യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്ന യാത്രക്കാര്‍ മരുന്നുകളുടെ സര്‍ട്ടിഫിക്കറ്റ് (കുറിപ്പ് )കരുതണമെന്നും എയര്‍ലൈന്‍സും ഫോര്‍വേഡിംഗ് കമ്പനികളും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.