അൽ ഖസീം – മദീന എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ഏഴ് മരണം

single-img
3 April 2021

സൗദി അറേബ്യയിലെ തിരക്കേറിയ റോഡായ അൽ ഖസീം-മദീന എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരണപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. അമിതവേഗതയില്‍ സഞ്ചരിച്ച മൂന്ന് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മരിച്ചവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ്. രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ റെഡ് ക്രസന്റ് മെഡിക്കൽ ടീം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തതായി മദീന പ്രവിശ്യാ സൗദി റെഡ് ക്രസന്റ് അതോറിറ്റി വക്താവ് ഖാലിദ് ബിൻ മുസീദ് അൽ സഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.