പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന ജോയിസ് ജോര്‍ജിന്റെ ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കോൺഗ്രസ്സ്

single-img
30 March 2021

വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും സ്ത്രീകൾക്കെതിരെയും അശ്ലീല പരാമര്‍ശവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പെണ്‍കുട്ടികള്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ജോയിസ് ജോര്‍ജിന്റെപരിഹാസം. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എം എം മണിയുടെ പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. ഇത് കേട്ട സദസിൽ കൂട്ട ചിരിയും ഉണ്ടായി.

അതേസമയം, ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമർശത്തിനെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കി.