മിസൈൽ പരീക്ഷണവുമായി വടക്കൻ കൊറിയ; പ്രതിരോധിക്കാന്‍ ജപ്പാന്‍

single-img
25 March 2021

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പെസഫിക് മേഖല ലക്ഷ്യമാക്കി വടക്കൻ കൊറിയ പരീക്ഷിച്ച മിസൈലുകൾക്കെതിരെ ജപ്പാൻ നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രകോപനമില്ലാതെ രണ്ടു ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്.

ജപ്പാന്റെ കീഴില്‍ വരുന്ന അന്താരാഷ്‌ട്ര വാണിജ്യ കടൽപാതയ്ക്ക് തൊട്ടരികിലാണ് ഈ മിസൈലുകൾ പതിച്ചത്. വടക്കന്‍ കൊറിയയില്‍ നിന്നും ജപ്പാന്റെ അതിർത്തി ലക്ഷ്യമാക്കി നടന്ന മിസൈൽ പരീക്ഷണങ്ങളുടെ വിവരം തെക്കൻ കൊറിയയാണ് ആദ്യം പുറത്തുവിട്ടത്.

ജപ്പാനിലെ ജനതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളിലേക്ക് ഭരണകൂടം കടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. യാതൊരുവിധത്തിലുള്ള പ്രകോപനവുമില്ലാത്ത സാഹചര്യത്തിൽ പെസഫിക് മേഖല കേന്ദ്രീകരിച്ചുള്ള വടക്കൻ കൊറിയയുടെ സൈനിക നീക്കം അത്യന്തം അപലപനീയമാണെന്നും ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി.