നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

18 March 2021

സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ അവസാനിക്കും( മാര്‍ച്ച് 19 ).സംസ്ഥാനത്ത് ശക്തമായ മത്സര ചിത്രം തെളിഞ്ഞതോടെ ഇന്ന് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചേക്കും.ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം ഏറെക്കുറെ പൂര്‍ത്തിയാക്കി. ഇന്നും നാളെയുമായി യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കും.