പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് കോടിയേരി ബാലകൃഷ്ണന്


കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്. വ്യത്യസ്തമായി ഒരു സ്ഥിതിയുള്ളത് നേമം നിയോജക മണ്ഡലത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്. തദ്ദേശഭരണ സ്ഥാപനത്തിന്റെ കണക്കില്‍ നേമത്ത് എല്‍ഡിഎഫാണ് ഒന്നാമത്. ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാമതുമാണ്. ആ നിലയില്‍ മതനിരപേക്ഷ ജനങ്ങള്‍ ബിജെപിയെ തോല്പിക്കുന്നതിനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കികൊണ്ട് മാത്രമേ ബിജെപിയെ നേമത്ത് പരാജയപ്പെടുത്താന്‍ കഴിയൂ എന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
മലമ്പുഴയില്‍ എല്ലാവര്ക്കും അറിയാവുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് അവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് ചുവരെഴുത്ത് വരെ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം മാറിക്കൊടുക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് എ. പ്രഭാകരനെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മലമ്പുഴയില്‍ സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനാണ് കോടിയേരി ബാലകൃഷ്ണന് മറുപടി പറഞ്ഞത്.