കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
4 March 2021

ഇപ്പോള്‍ വിതരണം നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യ മുഖ്യപ്രചാരകൻ പ്രധാനമന്ത്രിയാണെന്നിരിക്കെ അദ്ദേഹത്തിന്റെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കലും പെരുമാറ്റച്ചട്ട ലംഘനവുമാണെന്നാണ് ആരോപണം.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് പശ്ചിമ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് നൽകാൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ്പ്രഖ്യാപിക്കും മുൻപ് തന്നെ വാക്സിനേഷൻ ആരംഭിച്ചതിനാൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് ബിജെപി ഉയര്‍ത്തുന്ന വാദം.

വാക്സിൻ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം നൽകുന്നതിനെതിരെ കേരളത്തിൽ നിന്നുംനേരത്തെ തന്നെ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന കമ്മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായ മിഥുൻ ഷായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.