മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി; ശോഭാ സുരേന്ദ്രന്‍റെ സഹകരണ നിലപാട് തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

single-img
27 February 2021

കേരളത്തിൽ മുസ്ലിം ലീഗ് സഹകരണ വിഷയത്തില്‍ ശോഭാ സുരേന്ദ്രന്റെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മുസ്ലീം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാൽ മുസ്ലിം ലീഗുമായി സഹകരണമാകാമെന്നായിരുന്നു ചേലക്കരയിൽ വിജയയാത്രാ വേദിയിൽ ഇന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയടക്കം ആകർഷിക്കാതെ കേരളത്തിൽ എങ്ങിനെ ബിജെപി അധികാരത്തിലെത്തുമെന്നാണ് ശോഭയുടെ ചോദ്യം.