ജിറാഫിനെ കൊന്ന് അതിന്റെ ഹൃദയം നൽകി; വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് യുവതിയുടെ വിത്യസ്ത സമ്മാനം

single-img
24 February 2021

സൗത്ത് ആഫ്രിക്ക സ്വദേശിനിയായ മെറിലൈസ് വാൻ ഡെർ മെർവെ ഒരു ‘ട്രോഫി ഹണ്ടർ’ ആണ്. പണം ലഭിക്കാൻ മൃഗങ്ങളെ വേട്ടയാടുകയും വേട്ടയാടി കൊന്ന മൃഗങ്ങളോടൊപ്പവും അവയുടെ ശരീര ഭാഗങ്ങൾക്കൊപ്പവുമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടരാണ് ട്രോഫി ഹണ്ടർമാർ എന്ന് അറിയപ്പെടുന്നത് . മെറിലൈസ് വാൻ ഡെർ മെർവെ കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് സമ്മാനമായി ജിറാഫിനെ കൊന്ന് അതിന്റെ ഹൃദയം ആയിരുന്നു.

ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോയ്ക്ക് കീഴെ 17 വയസ്സ് പ്രായമുള്ള ബുൾ ജിറാഫിനെയാണ് താൻ വേട്ടയാടി കൊന്നതെന്നും തന്റെ ഈ വേട്ടയാടലിൽ അതീവ സന്തുഷ്ടയാണ് എന്നും എഴുതുകയും ചെയ്തു. 32-വയസുള്ള മെറിലൈസിനോട് സമ്മാനമായി ജിറാഫിന്റെ ഹൃദയം ആവശ്യപ്പെട്ടതും വേട്ടയാടാൻ പണം നൽകിയതും ഭർത്താവാണ് എന്ന് ഡെയിലി മെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഒരു ആൺ ജിറാഫിനെ വേട്ടയാടി കൊലചെയ്യുന്നതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു മെറിലൈസ്. ഈ ആഗ്രഹം തന്റെ ഭാര്യയുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയ ഭർത്താവ് തുടർന്ന് ജിറാഫിന്റെ ഹൃദയം സമ്മാനമായി ആവശ്യപ്പെടുകയായിരുന്നു.എന്തായാലും, മൃഗസ്നേഹികളുടെ മുന്നിൽ പ്രായമായ ഒരു ജിറാഫിനെ കൊന്ന് ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുകയാണ് താൻ ചെയ്തതെന്നാണ് മെറിലൈസിൻ്റെ വാദം.