കങ്കണയുടെ വിടുവായത്തത്തിന് ട്വിറ്ററിൻ്റെ പൂട്ട്; കർഷകസമരത്തിനെതിരായ വിദ്വേഷ ട്വീറ്റുകൾ നീക്കി

single-img
4 February 2021

വിവാദ ട്വീറ്റുകളുമായി വാർത്തകളിൽ നിറയുന്ന ബോളിവുഡ് നടി കങ്കണ റണോത്തി(Kangana Ranaut)ൻ്റെ ട്വീറ്റുകൾ ട്വിറ്റർ(Twitter) നീക്കം ചെയ്തു. കർഷകസമരക്കാർക്കും അവരെ അനുകൂലിക്കുന്നവർക്കുമെതിരെ ഇവർ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾ ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു.  

കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിഹാനയും മറ്റും രംഗത്തുവന്നതിനു പിന്നാലെ കങ്കണ ചെയ്ത രണ്ടു ട്വീറ്റുകളാണ് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ ട്വിറ്റർ നീക്കിയത്. ക്രിക്കറ്റ് താരം രോഹിത് ശർമ, ബോളീവുഡ് താരം തപ്സി പന്നു എന്നിവർക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്.

“ഈ ക്രിക്കറ്റർമാർ അലക്കുകാരൻ്റെ നായയെപ്പോലെയാണ്, അത് വീട്ടിലേതുമല്ല, കടവിലേതുമല്ല” എന്നായിരുന്നു രോഹിത് ശർമയെ അധിക്ഷേപിക്കാൻ കങ്കണ ഉപയോഗിച്ച വാക്കുകൾ. തപ്സി പന്നുവിൻ്റെ മാതാവിനെ അടക്കം അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണയുടെ ആക്രമണം. ഇതുകൂടാതെ സമരം ചെയ്യുന്ന കർഷകരെ “തീവ്രവാദികളെ”ന്നാണ് കങ്കണ വിശേഷിപ്പിച്ചത്.

കർഷക സമരത്തിന് പിന്തുണ അറിയിച്ച റിയാനയെ ‘വിഡ്ഢി’ എന്നും അഭിസംബോധന ചെയ്തു.  നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Content: Twitter Deletes Kangana Ranaut’s Tweets For Violating Rules