പ്രതിരോധം പരാജയം; കേരളാ സര്‍ക്കാര്‍ കൊവിഡ് വ്യാപനം മറച്ചുവെക്കുന്നു: വി മുരളീധരന്‍

single-img
14 January 2021

കേരളത്തില്‍ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്ത് എല്ലായിടത്തും കൊവിഡ് നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ മാത്രം വൈറസ് വ്യാപിക്കുന്നതില്‍ ആശങ്കയുണ്ടെന്നും കൊവിഡിനെ ഇല്ലാതാക്കിയെന്നത് പി ആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രചരണമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതോടൊപ്പം തന്നെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയെ വിമര്‍ശിച്ചും മുരളീധരന്‍ രംഗത്തെത്തി. ആരോഗ്യമന്ത്രിക്ക് കൊവിഡ് പ്രതിരോധത്തെക്കാള്‍ മാഗസിനുകളുടെ കവര്‍ ആകാനാണ് താത്പര്യമെന്ന് വി മുരളീധരന്‍ ആരോപിക്കുന്നു.

കേരളത്തിലെവിടെയും അസാധാരണ സാഹചര്യമില്ലെന്ന് പ്രചരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. കേരളത്തില്‍ തിയേറ്ററുകളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കുന്നു. ഇത് അപകടകരമാണ്. സര്‍ക്കാര്‍ ഇവിടെ കൊവിഡ് വ്യാപനം മറച്ചുവെക്കുകയാന്നെന്നും മുരളീധരന്‍ പറഞ്ഞു.