അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ 2023 ല്‍ നടത്തും; തീരുമാനവുമായി ഫിഫ

single-img
26 December 2020

അടുത്ത വര്‍ഷം നടത്താനിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫയുടെ തീരുമാനം. നിലവിലെ കോവിഡിനെ തുടര്‍ന്നാണ് ഈ തീരുമാനം. നിലവില്‍ അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

പകരമായി 2023-ല്‍ ഇവ രണ്ടും അതത് രാജ്യങ്ങളില്‍ തന്നെ നടത്താനാണ് ഏറ്റവും പുതിയ തീരുമാനം. നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ ഇതേ കാരണത്താല്‍ ഉപേക്ഷിച്ചിരുന്നു.