എസ്എസ്എൽ.സി – പ്ലസ് ടു പരീക്ഷകൾ; വിദ്യാഭ്യാസ വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കി

single-img
24 December 2020

കേരളത്തിൽ കോവിഡ് സാഹചര്യത്തിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കൂടുതൽ ഓപ്‌ഷൻ നൽകുക വഴി ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. കൂടുതൽ ചോദ്യങ്ങൾ അനുവദിക്കുകയാണ് ഇതിനായി ചെയ്യുക. പരീക്ഷയ്ക്ക് അനുവദിച്ച സമയം നീട്ടുകയും ചെയ്യും.

വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ രീതിയില്‍ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും. അടുത്ത മാസം ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. മാർച്ച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേപോലെ തന്നെ ഏതെല്ലാം പാഠഭാഗമാണ് പരീക്ഷയ്ക്കായി കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിപ്പ് നല്‍കും.